കോട്ടയം: നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ രണ്ടാം ഉത്സവ ദിനമായ 31 ന് വൈകിട്ട് 5.30ന് എസ്.എൻ.ഡി.പി യോഗം നട്ടാശ്ശേരി ശാഖയിൽ നിന്നും നാഗമ്പടം ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര നടക്കും. ഘോഷയാത്ര 6.30ന് ക്ഷേത്രത്തിലെത്തി താലം അഭിഷേകം നടത്തും. താലപ്പൊലി ഘോഷയാത്ര യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്യും. താലപ്പൊലി ഘോഷയാത്രയുടെ വിജയത്തിനായി ശാഖാ പ്രസിഡന്റ് ബിജു വാസിന്റെയും സെക്രട്ടറി പി.എൻ.വിജയന്റെയും നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.