കുറിച്ചി: എസ്.എൻ.ഡി.പി യോഗം കുറിച്ചി ശാഖയിലെ വാർഷിക പൊതുയോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ ശാഖ ഹാളിൽ ചേർന്നു. ശാഖ പ്രസിഡന്റ് കെ.എൻ ജയപ്രകാശ് സ്വാഗതം പറഞ്ഞു. ശാഖ സെക്രട്ടറി കെ.കെ സന്തോഷ് കല്ലുംകൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ മേഖല കൗൺസിലർ അജയകുമാർ, മുൻ യൂണിയൻ സെക്രട്ടറി കെ.എസ് സോമനാഥൻ, ദേവസ്വം മാനേജർ പ്രശാന്ത് മനന്താണം മണിയപ്പൻ എന്നിവർ പ്രസംഗിച്ചു, പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം ഉൾപ്പെടെ 5753300 രൂപ വരുന്ന പ്രതീക്ഷ ബഡ്ജറ്റ് യോഗം അംഗീകരിച്ചു.