befi

കോട്ടയം: കാനറാ ബാങ്കിലെ വിവിധ ജോലികൾ പുറംകരാർ നൽകുന്നതിനെതിരായി കാനറാ ബാങ്ക് സ്റ്റാഫ് യൂണിയന്റെ (ബെഫി) നേതൃത്വത്തിൽ ജീവനക്കാർ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ ബെഫി(കേരള) സംസ്ഥാന സെക്രട്ടറി എൻ. സനിൽ ബാബു ഉദ്ഘാടനം ചെയ്‌തു. കാനറാ ബാങ്ക്, കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ ബെഫി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സായാഹ്ന ധർണ്ണ നടത്തിയത്. ബെഫി ജില്ല പ്രസിഡന്റ് കെ.പി.ഷാ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശ്രീരാമൻ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് മനു മാത്യു നന്ദിയും പറഞ്ഞു.