എരുമേലി : ശുദ്ധമായ മനസോടെ വ്രതശുദ്ധിയായി നടത്തുന്ന ശബരിമല തീർത്ഥാടനം പോലെ പുണ്യമാണ് ശുചീകരണവുമെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന സ്വച്ഛ് എരുമേലി സമ്പൂർണ ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സേവാ സമാജം ദേശീയ ജന.സെക്രട്ടറി ഈറോഡ് രാജൻ, ദേശീയ സെക്രട്ടറി വി.കെ വിശ്വനാഥൻ, ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, സെക്രട്ടറി എസ്. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു, ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ, പി.എസ്.രാജു എന്നിവർ പ്രസംഗിച്ചു.