fir

ചങ്ങനാശ്ശേരി: മതുമൂലയിൽ ട്രാൻസ് ഫോമറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം. മതുമൂലയിൽ നിന്ന് ബൈപ്പാസ് റോഡിലേക്കുള്ള പ്രവേശനഭാഗത്തെ ട്രാൻസ് ഫോമറിനാണ് തീപിടിച്ചത്. നാട്ടുകാർ ചങ്ങനാശ്ശേരി ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന് സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ സജീന്ദ്രന്റെ നേതൃത്വത്തിൽ ഒഫീസർമാരായ അഭിലാഷ് കുമാർ, മുകേഷ് നൗഫൽ, ഡ്രൈവർ ബിജു എന്നിവരടങ്ങിയ സംഘം എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് അവർ പറഞ്ഞു.