കോട്ടയം : എസ്.എൻ.ഡി.പി യോഗം മറിയപ്പള്ളി ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ മകരച്ചതയ മഹോത്സവം നാളെ മുതൽ 27 വരെ നടക്കും. നാളെ വൈകിട്ട് 5ന് റിക്ഷാപൂജ, 6 ന് റിക്ഷയിൽ കൊടിക്കൂറയും വഹിച്ചുകൊണ്ട് ഘോഷയാത്ര. 6.30ന് റിക്ഷാസമർപ്പണം. 7നും 7.50നും മദ്ധ്യേ തന്ത്രി തൃച്ചാറ്റുകുളം വിഷ്ണു നാരായണന്റെയും മേൽശാന്തി വിനീത് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 8 ന് നടക്കുന്ന സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ അനിയച്ചൻ അറുപതിൽ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.

ശാഖാ സെക്രട്ടറി വി.പി പ്രസന്നൻ, യൂണിയൻ കൗൺസിലർ സാബു.ഡി.ഇല്ലിക്കളം, വനിതാസംഘം പ്രസിഡന്റ് പ്രിയാദേവി അശ്വതി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കണ്ണൻ പുതുപ്പറമ്പിൽ, തന്ത്രി തൃച്ചാറ്റുകുളം വിഷ്ണു നാരായണൻ, പൊൻകുന്നത്ത് കാവ് ദേവീക്ഷേത്രം മാനേജർ ദേവദാസ്, ശാഖാ വൈസ് പ്രസിഡന്റ് അജിത്.സി.മോഹൻ എന്നിവർ സംസാരിക്കും. 8.50ന് മോഹിനിയാട്ടം, തുടർന്ന് വിവിധ കലാപരിപാടികൾ. 24 മുതൽ 27 വരെ രാവിലെ 6ന് ഗുരുപൂജ, 8ന് ഗുരുദേവ ഭാഗവതപാരായണം, വൈകിട്ട് 5.30ന് വിവിധ സ്ഥലങ്ങളിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, 6ന് സമൂഹപ്രാർത്ഥന, 6.45ന് ദീപാരാധന,ദീപക്കാഴ്ച തുടർന്ന് കലാപരിപാടികൾ എന്നിവ നടക്കും. ധ്വജപ്രതിഷ്ഠാദിനമായ 26ന് രാവിലെ 9ന് കലശാഭിഷേകം. 27ന് രാവിലെ 10ന് ചതയപ്രാർത്ഥന, ഉച്ചയ്ക്ക് 1.30 ന് മഹാപ്രസാദമൂട്ട്, രാത്രി 10 ന് കൊടിയിറക്ക്, 10.30 ന് മംഗളപൂജ.