കോട്ടയം: സോളർ പാനലുകൾ വഴി വൈദ്യുതിയുണ്ടാക്കാൻ ജില്ലയിൽ 1476 ടെറസുകൾ റെഡി! വീടുകളുടെ ടെറസുകളിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സൗര പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ടർക്ക് കെ.എസ്.ഇ.ബി സ്ഥിരീകരണ അറിയിപ്പുകൾ ഫോണിലേക്ക് അയച്ചു തുടങ്ങി. ജൂണോടെ പദ്ധതി നടപ്പാക്കും.
കോട്ടയം, പാലാ സർക്കിളുകളിൽ നിന്ന് ലഭിച്ച 25,736 അപേക്ഷകരിൽ നിന്നാണ് അർഹരെ തെരഞ്ഞെടുത്തത്. അപേക്ഷകരെ നേരിൽക്കണ്ട് കെ.എസ്.ഇ.ബി ധാരണയിലെത്തിയിട്ടുണ്ട്. ടെറസിന്റെ വലിപ്പവും സ്ഥാപിക്കേണ്ട പാനലും ഉൾപ്പെടെയുള്ള കാര്യങ്ങളിലും ധാരണയായിട്ടുണ്ട്. മൂന്ന് കമ്പനികളിൽ ഏതെങ്കിലും ഒന്നിന്റെ പാനലാണ് ടെറസിൽ സ്ഥാപിക്കുക. ഏത് വേണമെന്ന് ഉടമയ്ക്ക് തീരുമാനിക്കാം.
ഇവയിലൊന്ന് തെരഞ്ഞെടുക്കാം
കെട്ടിടം ഉടമ പണം മുടക്കേണ്ട. വൈദ്യുതിയുടെ 10% കെട്ടിട ഉടമയ്ക്ക് . ഭൂരിപക്ഷവും ഇതിനാണ് താത്പര്യം പ്രകടിപ്പിച്ചത്.
കെട്ടിട ഉടമ മുതൽ മുടക്കേണ്ട. വൈദ്യുതി നിശ്ചിത വിലയ്ക്ക് കെട്ടിടം ഉടമയ്ക്ക് ബോർഡ് നൽകും. 25 വർഷത്തേയ്ക്കു വില കൂടില്ല
കെട്ടിടഉടമയുടെ ചെലവിൽ പാനൽ സ്ഥാപിക്കാം. ഉപയോഗിച്ച ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കാം
അർഹർ
കോട്ടയം സർക്കിൾ 799
പാലാ സർക്കിൾ -677
'' തെരഞ്ഞെടുത്ത മാതൃക സംബന്ധിച്ച് ഈ മാസം അവസാനത്തോടെ കരാറിൽ ഒപ്പിടും. അമ്പത് മെഗാവാട്ട് വൈദ്യുതിയാണ് ആദ്യഘട്ടം ഉത്പാദിപ്പിക്കുന്നത്''
കെ.എസ്.ഇ.ബി അധികൃതർ