കാണക്കാരി : എസ്.എൻ.ഡി.പി യോഗം കാണക്കാരി ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഫെബ്രുവരി 3 മുതൽ 5 വരെ നടക്കും. 3 ന് രാവിലെ 5.50 ന് ആചാര്യവരണം, ക്ഷേത്രം തന്ത്രി സുനിൽ ശാന്തിയെ ശാഖാ പ്രസിഡന്റ് ഇൻ ചാർജ്ജ് വി.എം രാജേന്ദ്രൻ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. 6 ന് അഷ്ടദ്രവ്യ സമേത മഹാഗണപതിഹോമം, 10 ന് മഹാമൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 7.20 ന് തിരുവാതിര, 8 ന് മോഹിനിയാട്ടം, രാത്രി 9 ന് നൃത്തനൃത്യങ്ങൾ. രണ്ടാം ഉത്സവദിനമായ 4 ന് രാവിലെ 9.30 ന് അഷ്ടാഭിഷേകം, 10.30 ന് ഷൈലജ ചന്ദ്രന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 7.20നും 7.40 നും തിരുവാതിര, 8.20 ന് നടനവിസ്മയം. മൂന്നാം ഉത്സവദിനമായ 5 ന് രാവിലെ 6 ന് അഷ്ടദ്രവ്യ സമേത മഹാഗണപതിഹോമം, 8 ന് കലശപൂജ, 9.30ന് കലശം എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, 7.10ന് മേളവിസ്മയം, രാത്രി 8 മുതൽ പ്രശാന്ത് പുന്നപ്ര നയിക്കുന്ന മ്യൂസിക്കൽ കോമഡി നൈറ്റ്.