കോട്ടയം : ദേശീയ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ജനാധിപത്യ രാഷ്ട്രീയ സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനം ഭരണഘടനാ ദിനമായി ആചരിക്കും. ഇതിന് മുന്നോടിയായി 25 ന് വൈകിട്ട് നാലിന് പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് ഭരണഘടനാ സംരക്ഷണ റാലി നടത്തും. രാവിലെ 11 ന് വിവിധ കലാകാരൻമാരുടെ നേതൃത്വത്തിൽ പ്രതിരോധ കലാ ആവിഷ്‌കാരങ്ങൾ. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. എം.കെ. മുനീർ, കെ.കെ. സുരേഷ്, കെ.കെ. കൊച്ച്, വി.ജെ. ജോർജ്, ഡോ. രേഖാ രാജ്, പി.കെ. സജീവ്, അഡ്വ. ഭദ്രകുമാരി, സണ്ണി എം.കപിക്കാട് തുടങ്ങിയവർ പ്രസംഗിക്കുമെന്ന് ജനറൽ കൺവീനർ സണ്ണി എം.കപിക്കാട്, കെ.കെ. കൊച്ച്, പി.ജെ. തോമസ്, വി.ഡി. ജോസ്, പി.കെ. കുമാരൻ എന്നിവർ അറിയിച്ചു.