ചങ്ങനാശേരി : കെ.പി.എം.എസ് 2586-ാം നമ്പർ തെങ്ങണ ശാഖയുടെ 12-ാമത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കെ.സി. ജയാദഥന്റെ വസതിയിൽ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം അജിത് കല്ലറ ഉദ്ഘാടനം ചെയ്തു. ശശികുമാർ, ബോബൻ തുരുത്തി, പ്രസാദ് ഇത്തിത്താനം, ലൗസി സന്തോഷ്, രജനി പ്രസാദ് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി കെ.സി. ജയാദഥൻ (പ്രസിഡന്റ് ), മധു കെ (വൈസ് പ്രസിഡന്റ് ), സന്ദീപ് എസ് (സെക്രട്ടറി ), സിന്ധു ഗോപിദാസ് (ജോയിന്റ് സെക്രട്ടറി ), ഗോപിദാസ് കോട്ടപ്പുറം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.