ളായിക്കാട് : എസ്.എൻ.ഡി.പി യോഗം 2805-ാം നമ്പർ ളായിക്കാട് ശാഖ ഗുരുദേവ ക്ഷേത്ത്രിലെ ഗുരുപൂജാമഹോത്സവം 26 മുതൽ 28 വരെയുള്ള തീയതികളിൽ നടക്കുമെന്ന് ശാഖാ സെക്രട്ടറി കെ.കെ സന്തോഷ് കുമാർ, പ്രസിഡന്റ് പി.ജി ശശി, വൈസ് പ്രസിഡന്റ് കെ.ജെ രാജീവ് ,കൺവീനർമാരായ കെ.എ ബിജുമോൻ, പി.ഡി പ്രദീപ്, കെ.ഡി രാജി, എം.പി പ്രേംകുമാർ എന്നിവർ അറിയിച്ചു. 26 ന് രാവിലെ 5.25 ന് പള്ളിയുണർത്തൽ, 5.30 ന് നടതുറക്കൽ, 6.15ന് ഗുരുപുഷ്പാഞ്ജലി, 10.30ന് ഉച്ചപൂജ, വൈകിട്ട് 5.30 ന് നടതുറക്കൽ, 6.40 ന് ദീപാരാധന, വൈകിട്ട് 7.45 നും 8.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി കലാധരന്റെയും, മേൽശാന്തി ജിഷ്ണു ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് ചെണ്ടമേളം, വിശേഷാൽപൂജ, രാത്രി 8.40 ന് അത്താഴപൂജ, 8.15ന് മെഗാഷോ. 27 ന് രാവിലെ 8.30 ന് പറയ്‌ക്കെഴുന്നള്ളത്ത്, 10.30 ന് ഉച്ചപൂജ, വൈകിട്ട് 5.30ന് നടതുറക്കൽ, 6.40ന് ദീപാരാധന, വൈകിട്ട് 7.30 ന് അത്താഴപൂജ, രാത്രി 8 ന് സർഗ്ഗസന്ധ്യ. 28 ന് രാവിലെ 8 ന് മഹാശാന്തിഹവനം, 9.30 ന് ചതയദിന ഉപവാസ പ്രാർത്ഥന, 11 ന് നവകം, 12 ന് കലശാഭിഷേകം. വൈകിട്ട് 5.30ന് പുള്ളുവൻപാട്ട് , 7.30ന് എഴുന്നള്ളത്ത്, രാത്രി 11.55ന് കൊടിയിറക്ക്, വെടിക്കെട്ട്.