varshikom

വൈക്കം : കുഡുംബി സേവാസംഘം വൈക്കം 88 ാം നമ്പർ ശാഖയുടെയും മഹിളാസേവാ സംഘം 53 ാം നമ്പർ ശാഖയുടെയും നേതൃത്വത്തിൽ നടത്തിയ വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ. എസ്. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രഘുനാഥ്, ബിജു, സരോജിനി രാമകൃഷ്ണൻ, കെ. ആർ. രാജൻ എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡന്റും ബോർഡു മെമ്പറുമായിരുന്ന ജി. സരേന്ദ്രന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പുതിയ ഭാരവാഹികളായി എൻ. ജയകുമാർ (പ്രസിഡന്റ്), വി.ആർ.സുധാകരൻ (വൈസ് പ്രസിഡന്റ്), ജി.രഘുനാഥ് (സെക്രട്ടറി), എച്ച്. രഞ്ജിത്ത് (ജോ. സെക്രട്ടറി), എച്ച്. അനൂപ് (ട്രഷറർ), മഹിളാ സേവാസംഘം ഭാരവാഹികളായി സരോജിനി രാമകൃഷ്ണൻ (പ്രസിഡന്റ്), ലളിത അശോകൻ (വൈസ് പ്രസിഡന്റ്), പ്രീത സുധാകരൻ (സെക്രട്ടറി), അജിത ജയകുമാർ (ജോ. സെക്രട്ടറി), രാജിഷാ ശരത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.