seminar

വൈക്കം : വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 'നഗര കേന്ദ്രീകൃത കാർഷിക ശീലങ്ങൾ' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാർ കേരള കാർഷിക സർവ്വകലാശാല മുൻ പ്രൊഫ. ഡോ. എൻ. കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. മലയാളിയുടെ ഭക്ഷണശീലങ്ങൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും വരുത്തുന്ന ആപത്തുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ എ. സൈഫുദ്ദീൻ, എസ്. അനീഷ്, വി. ജി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.