പാലാ : എസ്.എൻ.ഡി.പി യോഗത്തിന്റെ ഏകാത്മകം 2020 മെഗാ ഇവന്റ് മോഹനിയാട്ടം 6000 ത്തിലധികം വനിതകൾ ഒരേ വേദിയിൽ കുണ്ഡലിനി പാട്ടിന്റെ മോഹനിയാട്ട നൃത്തവിഷ്‌ക്കാരത്തിൽ വടക്കുന്നാഥന്റെ മണ്ണിൽ ഒത്തുചേർന്ന അസുലഭ മുഹൂർത്തത്തിൽ മീനച്ചിൽ യൂണിയനും പങ്കാളിയായി. മീനച്ചിൽ യൂണിയൻ തലത്തിൽ നിന്ന് 60 ഓളം കുട്ടികൾ പങ്കെടുത്തു. മീനച്ചിൽ യൂണിയൻ വനിതാസംഘം കൺവീനറായ .സോളി ഷാജിയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചവരാണ് ഇവർ. ചിഞ്ചു ഷാജി, അനു വിപിൻദാസ്, ദേവിക കെ.അനിൽ, അനശ്വര അനിൽ എന്നിവർ നേതൃത്വം നൽകി. മെഗാ ഇവന്റിൽ യൂണിയൻ തലത്തിൽ നിന്ന് വനിതാസംഘം പ്രവർത്തകരും, സൈബർസേന പ്രവർത്തകരും സന്നിഹിതരായിരുന്നു.

ഫോട്ടോ അടിക്കുറിപ്പ്

മീനച്ചിൽ യൂണിയനിൽ നിന്നും മെഗാ ഇവന്റിൽ പങ്കെടുത്ത കുട്ടികൾ യൂണിയൻ വനിതാ സംഘം നേതാക്കൾക്കൊപ്പം