കോട്ടയം: പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സിൽ 35 വർഷത്തോളം സേവനം പൂർത്തികരിച്ചവർ ഗ്രാറ്റുവിറ്റിയും പി.എഫ് തുകയും കിട്ടാതെ വലയുന്നു. സംസ്ഥാന സർക്കാരിനും മാനേജുെമന്റിനും പല നിവേദനങ്ങൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.

മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്ന് റിട്ടയേർഡ് ഫോറം ആരോപിച്ചു .നിലവിൽ സർവീസിൽ ഉള്ളവരും വിരമിക്കൽ അടുത്തിരിക്കുന്നവരും മാനേജ്‌മെൻറിനെ സ്വാധീനിച്ച് ഗ്രാറ്റുവിറ്റിയിൽ നിന്ന് അഡ്വാൻസ് വാങ്ങുന്നുണ്ട് . ഇക്കാര്യത്തിൽ സ്വജനപക്ഷപാതവും അഴിമതിയും നടക്കുന്നു, ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും റിട്ടയേർഡ് ഫോറം ഭാരവാഹികളായ ജോൺ പി. ചെറിയാൻ, പി എം ജോയ്, സനൽ കുമാർ, സി. എസ് കൃഷ്ണൻ കുട്ടി എന്നിവർ ആവശ്യപ്പെട്ടു.