അടിമാലി: ഇടുക്കി പാക്കേജ് നടപ്പാക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഡീൻ കുര്യാക്കോസ് എം. പി. .പാക്കേജുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ യോഗം പോലും ചേർന്നട്ടില്ല. ഇടുക്കിയുടെ കാർഷിക മേഖലക്കുൾപ്പെടെ ഉണർവ്വ് പകരാൻ ലക്ഷ്യമിട്ടായിരുന്നു സംസ്ഥാന സർക്കാർ ഇടുക്കി പാക്കേജിന് രൂപം നൽകിയത്.എന്നാൽ പ്രഖ്യാപനം വന്ന് മാസങ്ങൾ പിന്നിട്ടിട്ടും കാര്യമായ തുടർ നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിലാണ് സർക്കാരിനെതിരെ വിമർശനവുമായി ഡീൻ കുര്യാക്കോസ് രംഗത്തെത്തിയിട്ടുള്ളത്.ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത് എന്തിനു വേണ്ടിയായിരുന്നുവെന്ന് ജില്ലയിലെ മന്ത്രിയും ഇടതുപക്ഷ എംഎൽഎമാരും മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.ജില്ലയിലെ കർഷകർ വരുമാനമാർഗ്ഗമില്ലാതെ കഷ്ടപ്പെടുകയാണ്. ജില്ലയിലെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സർക്കാരിനെ മുമ്പോട്ട് പോകാൻ അനുവദിക്കില്ലെന്നും എം. പി പറഞ്ഞു.