കുമരകം : എം.എസ്.സി ബയോടെക്നോളജിയിൽ റാങ്കുകളുടെ തിളക്കത്തിൽ കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്. വി.ഇന്ദു രണ്ടാം റാങ്കും മേഘദാസ് ഒമ്പതാം റാങ്കും സ്വന്തമാക്കി. പാലക്കാട് കൊക്കാട് വെള്ളേണ്ടത് രാമചന്ദ്രന്റെയും സ്മിതയുടേയും മകളാണ് ഇന്ദു. കോട്ടയം കച്ചേരിക്കടവ് വാഴക്കാലയിൽ ദേവദാസിന്റെയും വാസന്തിയുടേയും മകളാണ് മേഘ. മുൻ വർഷങ്ങളിലും കോളേജ് റാങ്കുകൾ സ്വന്തമാക്കിയിരുന്നു.