പാലാ : ടൗണിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാനുള്ള യൂണിറ്റ് കാനാട്ടുപാറയിൽ സ്ഥാപിക്കുവാനുള്ള നീക്കത്തിൽ കെ.ടി.യു.സി എം മേഖലകമ്മിറ്റി പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് ജോസ്.കെ.മാണി എം.പി, മാണി.സി.കാപ്പൻ എം.എൽ.എ, പാലാ നഗരസഭ അദ്ധ്യക്ഷ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പ്രതിഷേധയോഗത്തിൽ യൂണിയൻ
പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷതവഹിച്ചു. അഡ്വ.ജോബി കുറ്റിക്കാട്ട്, ഷിബു കാരമുള്ളിൽ, ടോമി കട്ടയിൽ, വിൻസെന്റ് തൈമുറി,മേരി തമ്പി,ജോഷി പൂവേലിൽ,സന്തോഷ് മാനുവൽ,റെജി ആന്റണി എന്നിവർ സംസാരിച്ചു.