വിഴിക്കത്തോട് : വെള്ളാള മഹാസഭ 40ാം നമ്പർ വിഴിക്കത്തോട് ഉപസഭയിൽ കുടുംബസംഗമവും വാർഷികവും നടത്തി. കുടുംബസംഗമം ജില്ലാസെക്രട്ടറി വി.എസ്.വിജയനും, വാർഷിക സമ്മേളനം ഡയറക്ടർബോർഡ് അംഗം കെ.ബി.സാബുവും ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് വി.ആർ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ പി.സി.രമ്യാമോൾ, വിവിധ രംഗങ്ങളിൽ മികവുതെളിയിച്ച നിമ മനോജ്, ദയാ അനീഷ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.കെ.മുരളീധരൻപിള്ള സി.ടി.സാബുകുമാർ, നിഖിൽ രോഹിത് എന്നിവർ പ്രസംഗിച്ചു.