കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബൈപാസ് സ്ഥലമേറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലാണെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന്റെ ചട്ടപ്രകാരമുള്ള കാത്തിരിക്കൽ കാലാവധി പൂർത്തിയാക്കുന്നതോടെയാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് നിർണയിക്കാനുള്ള സർവേ ആരംഭിക്കുന്നത്. 25 ന് സർവേ നടപടികൾ ആരംഭിക്കും. ഇതിനു ശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും. ഇതോടൊപ്പം അവസാനഘട്ട വിജ്ഞാപനം പുറപ്പെടുവിക്കും. നഷ്ടപരിഹാരത്തുക കൈമാറുന്നതോടെ ഭൂമിയേറ്റെടുക്കൽ നടപടി പൂർത്തിയാകും. തുടർന്ന് ടെണ്ടർ നടപടികളിലേക്ക് കടക്കാനാകുമെന്ന് എം.എൽ.എ അറിയിച്ചു.