fire
അടിമാലി ടെക്‌നിക്കൽ ഹൈസ്‌കൂളിന് സമീപം പടർന്ന കാട്ടുതീ ഫയർ ഫോഴ്‌സ് അണയ്ക്കുന്നു

അടിമാലി. അടിമാലി ടെക്‌നിക്കൽ ഹൈസ്‌കൂളിന് സമീപമുള്ള റവന്യൂ ഭൂമിയിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു തീ പിടുത്തം ഉണ്ടായത്. തക്ക സമയത്ത് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചതിനാൽ കൃഷിയിടങ്ങളിലേയ്ക്ക് തീ വ്യാപിച്ചില്ല.എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെട്ടിമുടി പുൽമേടിന് തീപിടിച്ചിട്ടുണ്ട്. അത് കെടുത്തുന്നതിന് ആരുടെയും ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. ഈ ഭാഗം വനം വകുപ്പിന്റെ സംരക്ഷണയിലുള്ളതാണ്. ഇവിടെത്തെ ഉണങ്ങിയ പുൽ മേടുകളിലാണ് തീ പിടിച്ചിരിക്കുന്നത്.