കാഞ്ഞിരപ്പള്ളി : സമകാലിക സാമൂഹ്യവിഷയങ്ങൾ പ്രമേയമാക്കി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കലാജാഥയുടെ ജില്ലാതല പരിശീലന കളരി 24 മുതൽ 30 വരെ എരുമേലിയിൽ നടക്കും. ഒരു മണിക്കൂർ നീളുന്ന നാടകമാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്. 30 മുതൽ ഫെബ്രു.8 വരെ ജില്ലയിലെ നാല്പതോളം കേന്ദ്രങ്ങളിൽ കലാജാഥ അവതരിപ്പിക്കും. പരിശീലന കളരിയുടെയും, അനുബന്ധ പരിപാടികളുടെയും നടത്തിപ്പിനായി എരുമേലി വ്യാപാരിസമിതി ഹാളിൽ ചേർന്ന ആലോചനാ യോഗം ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ സെക്രട്ടറി ഡോ.എസ്.എം.പ്രമീള അദ്ധ്യക്ഷയായി. കേന്ദ്ര നിർവാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ പരിപാടികൾ വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം എം.എ.റിബിൻ ഷാ, എരുമേലി ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ.അജേഷ്, ജസ്‌നാ നജീബ്, പരിഷത് ജില്ലാ കമ്മറ്റിയംഗങ്ങളായ സി.ശശി, കെ.എസ്.സനോജ്, നാടകപ്രവർത്തകൻ ഏ.ജി. പി.ദാസ്, പുരോഗമന കലാസാഹിത്യ സംഘം ഏരിയ ജോ. സെക്രട്ടറി എ.ജി.തങ്കപ്പൻ,ടി.പി. തൊമ്മി, പി.കെ.ബാബു, പി.എ.ഷാനവാസ്, നസീർ ഖാൻ,ബാരി. എം. ഇർഷാദ് എന്നിവർ പ്രസംഗിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, കെ.സി.ജോർജ് കുട്ടി എന്നിവർ രക്ഷാധികാരികളും പി.കെ.അബ്ദുൾ കരീം ചെയർമാനും, എം.എ.റിബിൻ ഷാ ജനറൽ കൺവീനറുമായി 75 അംഗ സ്വാഗതസംഘം രൂപീകരിച്ചു.