ഇളങ്ങുളം : മുത്താരമ്മൻ കോവിലിൽ അമ്മൻകൊട ഉത്സവം 25 മുതൽ 27 വരെ നടക്കും. 25 ന് രാത്രി 7.30ന് കാവടി, കുംഭകുട ഹിഡുംബൻപൂജ, കെ.എസ്.ചെട്ടിയാരുടെ വിൽപ്പാട്ട്, 9.30ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നാടകം, 1.30ന് കുടിയിരുത്തു കുരുതി. 26 ന് രാവിലെ ആറിന് എണ്ണക്കുടം, കുത്തിയോട്ടം, 9 ന് കൊഴുവനാൽ ശങ്കരഭജൻസിന്റെ നാമഘോഷ ലഹരി, 10.30 ന് കാവടിയാട്ടം, 1 ന് പ്രസാദമൂട്ട്, 2.30 ന് വടക്കേഇളങ്ങുളം മാരിയമ്മൻ കോവിലിലേക്ക് എഴുന്നള്ളത്ത്, 7 ന് സംഗീതസദസ്, 8 ന് എതിരേൽപ്പ്, 9 ന് അഗ്‌നികരകം, കുംഭകുടം, ഗരുഡൻപറവ എഴുന്നള്ളത്ത്, 10.30 ന് ഗാനമേള, 1 ന് ഗോപാലകൃഷ്ണൻ ചെട്ടിയാരുടെ വിൽപ്പാട്ട്, 27 ന് രാവിലെ 8 ന് രാമപുരം എം.എസ്.സുരേഷ്‌കുമാറിന്റെ ഭക്തിഗാനമേള, 10 ന് പൊങ്കാല, മഞ്ഞൾനീരാട്ട്, 12 ന് മഹാപ്രസാദമൂട്ട്, 1 ന് കുരുതി.