വേളൂർ : ബോസ് പബ്ലിക്ക് ലൈബ്രറി നടത്തിയ കഥാരചനാ മത്സരത്തിൽ കിളിരൂർ എസ്.വി.ജി.പി ഹൈസ്‌കൂളിലെ പി.ബി ശ്രീലക്ഷ്‌മി ഒന്നാം സ്ഥാനം നേടി. തിരുവാർപ്പ് പന്തിരുപറയിൽ ബാലകൃഷ്‌ണന്റെയും എം.എസ് നിഷയുടെയും മകളാണ്. ലൈബ്രറി കൗൺസിൽ നടത്തിയ കഥാരചനാ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.എം മാത്യു സമ്മാനങ്ങൾ വിതരണം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ് എം.ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു.