പാമ്പാടി : പൂതക്കുഴി അയ്യൻകോവിക്കൽ ശ്രീധർമ്മ ശാസ്‌താക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ഇന്ന് പുലർച്ചെ 6.30 ന് ശാന്തിഹവനവും ഗണപതിഹോമവും. 8 ന് നാരായണീയ പാരായണം. 2 ന് നാരായണീയ സമർപ്പണപൂജ. 3 ന് സാന്ദ്രാനന്ദ സ്വാമിയ്‌ക്ക് സ്വീകരണം. 3.30 ന് വിശേഷാൽ സർവൈശ്വര്യപൂജ. സ്വയമേവ പുഷ്‌പാർച്ചന. വിശേഷാൽ ഗുരുപൂജ. വൈകിട്ട് ആറിന് മഹാനീരാഞ്ജനം. രാത്രി 8 ന് ഭജൻസ്. 23 ന് വൈകിട്ട് 6.30 ന് ശാന്തിഹവനം, അഷ്‌ടദ്രവ്യഗണപതിഹോമം. 8.30 ന് നവകം, പഞ്ചഗവ്യം. 10.30 ന് ബ്രഹ്‌മകലശം ശ്രീലകത്തേയ്‌ക്ക് എഴുന്നള്ളിപ്പ്, അഷ്‌ടാഭിഷേകം. ഉച്ചയ്‌ക്ക് മഹാപ്രസാദമൂട്ട്. വൈകിട്ട് ആറിന് താലപ്പൊലിഘോഷയാത്ര. ഏഴിന് ഭഗവതിസേവ, സഹസ്രനാമാർച്ചന.