വൈക്കം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 26 ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ ഉദയനാപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ജനകീയ സദസ് സംഘടിപ്പിച്ചു. നക്കംതുരുത്തിൽ സംഘടിപ്പിച്ച ജനകീയ സദസ് മണ്ഡലം സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു.വല്ലകം ബ്രാഞ്ച് സെക്രട്ടറി സി. ജി. പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു.ആർ. ബിജു, സാബു പി. മണലൊടി, അഡ്വ. എം. ജി. രഞ്ജിത്ത്, പി. എസ്. അർജുൻ, അജയഘോഷ്, എന്നിവർ പ്രസംഗിച്ചു. ജനകീയ സദസിന് മുന്നോടിയായി നടന്ന പ്രകടനത്തിന് കെ. ചെല്ലപ്പൻ, കെ. കെ. സാബു, എം. വി. ശശികല, ജസീന ഷാജുദ്ദീൻ, കെ. വാസുദേവൻ, ഇ. കെ. വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി.