വൈക്കം: പ്രവർത്തന സൗകര്യത്തിനായി രണ്ടുമേഖലകളായി വിഭജിച്ച സി.പി.ഐ മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറിയേറ്റിന് രൂപം നൽകി. കെ.എസ് രത്‌നാകരൻ (അസിസ്റ്റന്റ് സെക്രട്ടറി), കെ.ഡി വിശ്വനാഥൻ, ആർ ബിജു, കെ.വേണഗോപാലൻ (സെക്രട്ടറിയേറ്റ് അംഗങ്ങൾ) എന്നിവരുൾപ്പെട്ട തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയേറ്റും കെ.അജിത്ത് (അസിസ്റ്റന്റ് സെക്രട്ടറി), എൻ.അനിൽ ബിശ്വാസ്, വി.കെ അനിൽകുമാർ, പി.എസ്. പുഷ്‌ക്കരൻ (സെക്രട്ടറിയേറ്റ് അംഗങ്ങൾ) എന്നിവരുൾപ്പെട്ട വൈക്കം മണ്ഡലം സെക്രട്ടറിയേറ്റുമാണ് തിരഞ്ഞെടുത്തത്. സെക്രട്ടറിമാരായി ജോൺ വി. ജോസഫ് (തലയോലപ്പറമ്പ്), എം.ഡി ബാബുരാജ് (വൈക്കം) എന്നിവരെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. വെള്ളൂർ, തലയോലപ്പറമ്പ്, ഉദയനാപുരം, മറവന്തുരുത്ത്, ചെമ്പ് പഞ്ചായത്തുകൾ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിക്കു കീഴിലും, വൈക്കം മുൻസിപ്പാലിറ്റി, ടി.വി പുരം, തലയാഴം, വെച്ചൂർ, കല്ലറ പഞ്ചായത്തുകളിലെ പാർട്ടിക്കമ്മിറ്റികൾ വൈക്കം മണ്ഡലത്തിനു കീഴിലുമാണ് പ്രവർത്തിക്കുക.