കോട്ടയം: കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിൽ ചെണ്ട ക്ലാസിന്റെ ആദ്യബാച്ചിന്റെ അരങ്ങേറ്റം 31ന് നടക്കും. പൂരം ക്ഷേത്ര വാദ്യ കലാസമിതിയുടെ ആഭിമുഖ്യത്തിൽ റെനീഷ് മോഹന്റെ ശിക്ഷണത്തിൽ 19 കുട്ടികളാണ് ഒന്നര വർഷം നീണ്ടുനിന്ന പരിശീലനം പൂർത്തിയാക്കിയത്. വൈകുന്നേരം 5.30ന് ക്ഷേത്ര മണ്ഡപത്തിൽ നടക്കുന്ന അരങ്ങേറ്റത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ദീപം തെളിക്കും. ടെലിവിഷൻ താരം അജീഷ് കോട്ടയം കലാകാരന്മാരെ ആദരിക്കും. പാഞ്ചാരിമേളവും ചെണ്ടമേളവുമാണ് കുട്ടികൾ സ്വായത്തമാക്കിയിട്ടുള്ളത്. ഇതിൽ മൂന്ന് പെൺകുട്ടികളുമുണ്ട്. അരങ്ങേറ്റത്തിന് മിഴിവേകാൻ അമ്പതോളം വാദ്യ കലാകാരന്മാരും അണിനിരക്കും.