കോട്ടയം: നീണ്ടൂർ അരുണോദയം ശ്രീനാരായണ ശാരദാക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് 25 മുതൽ 29വരെ നടക്കും. 29ന് രാവിലെ 10ന് ക്ഷേത്രം തന്ത്രി അയ്മനം രഞ്ജിത്ത് തന്ത്രി, മേൽശാന്തി വി.കെ. അനീഷ് ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 11ന് അരുൺരാജ് മണർകാടിന്റെ പ്രഭാഷണം. ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് 6.30ന് ലളിതാ സഹസ്രനാമാർച്ചന. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.പി. പ്രകാശ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉത്സവാഘോഷ സന്ദേശം നൽകും. യോഗം ഡയറക്ടർ സുരേഷ് വട്ടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി അയ്മനം രഞ്ജിത്ത് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ജെ. അശോകരാജൻ, കെ.ആർ. സന്തോഷ്, ഉഷാ ഭാസ്‌കരൻ, മിനി സുരേന്ദ്രൻ, ആകാശ് സുരേന്ദ്രൻ, ഷാജി. എ.ഡി, വി.ടി. സുനിൽ തുടങ്ങിയവർ പ്രസംഗിക്കും. 7.45ന് നിഷാ രഞ്ജിത്തിന്റെ ക്ലാസിക്കൽ ഡാൻസ്. തുടർന്ന് കോമഡി ഉത്സവം ഫെയിം കലാഭവൻ ശശി കൃഷ്ണയുടെ വൺമാൻ ഷോ.

26ന് രാവിലെ 5ന് നിർമ്മാല്യ ദർശനം തുടർന്ന് അഭിഷേകം, മലർനിവേദ്യം, ഗുരുപജ, ഗണപതിഹോമം. 7ന് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം. 11ന് ബിന്ദു സജീവ് അയർക്കുന്നത്തിന്റെ പ്രഭാഷണം. വൈകിട്ട് 5ന് മുടക്കാലി ശ്രീനാരായണ നഗറിൽ നിന്നും ദേശതാലപ്പൊലി. 8ന് നാടകം.

27ന് പതിവ് ചടങ്ങുകൾ. 8ന് പഞ്ചഗവ്യം, നവകം, പഞ്ചഗവ്യ നവകാഭിഷേകം, പന്തീരടിപൂജ. 9ന് ചതയ വൃതാരംഭം. 11ന് ദിനു സന്തോഷ് അമയന്നൂരിന്റെ പ്രഭാഷണം. 11.30ന് ചതയപൂജ, വിശേഷാൽ ഗുരുപൂജ. തുടർന്ന് പ്രസാദമൂട്ട്. വൈകിട്ട് നാലിന് ഒൻപത് ചെറുഘോഷയാത്രകൾ പുറപ്പെടും. 9ന് പ്രാവട്ടം ജംഗ്ഷനിൽ നിന്ന് സംയുക്ത ഘോഷയാത്ര .
28ന് രാവിലെ 10ന് ഉച്ചപൂജ, ശീവേലി. 11ന് ജയകുമാരി മറിയപ്പള്ളിയുടെ പ്രഭാഷണം,​ തുടർന്ന് പ്രസാദമൂട്ട്. രാത്രി 9.30ന് നൃത്തമഞ്ജരി. 29ന് രാവിലെ 11ന് രാജീവ് കൂരോപ്പടയുടെ പ്രഭാഷണം. 1ന് ആറാട്ടു സദ്യ. വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്. 7ന് കൈപ്പുഴ ക്ഷേത്രകുളത്തിൽ ആറാട്ട്. തുടർന്ന് പ്രസാദമൂട്ട്. പറയെടുപ്പ്,​ ആറാട്ട് എഴുന്നള്ളിപ്പ്. രാത്രി 9ന് ക്ഷേത്രത്തിൽ ആറാട്ട് വരവേൽപ്പ്. വലിയകാണിക്ക. കൊടിയിറക്ക് എന്നിവ നടക്കുമെന്ന് സെക്രട്ടറി എ.ഡി.ഷാജി ,​ വൈസ് പ്രസിഡന്റ്,​ വി.ടി. സുനിൽ,​ യൂണിയൻ കമ്മിറ്റി അംഗം കെ. ആർ. സന്തോഷ് എന്നിവർ അറിയിച്ചു.