വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം നാലാം ബാച്ച് വാർഷികാഘോഷം 25ന് യൂണിയൻ ആഡിറ്റോറിയത്തിൽ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എം.പി. സെൻ അദ്ധ്യക്ഷത വഹിക്കും. പഠനകേന്ദ്രം മുഖ്യകാര്യദർശി എ.ബി. പ്രസാദ് കുമാർ മുഖ്യ പ്രസംഗം നടത്തും. യോഗം അസി.സെക്രട്ടറി പി.പി. സന്തോഷ് വാർഷിക സന്ദേശം നൽകും. യൂണിയൻ പഞ്ചായത്ത് കമ്മറ്റി മെമ്പർ കെ.വി.പ്രസന്നൻ പഠനക്ലാസ് അവലോകന അവതരണം നടത്തും. കെ.പി. സന്തോഷ് കുമാർ സ്വാഗതവും ചിദംബരം നന്ദിയും പറയും.