മാനത്തൂർ : സ്‌കൂൾ മുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ വിളവെടുപ്പ് ഉത്‌സവം മാനത്തൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ കടനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ഷിലുകൊടൂർ നിർവഹിച്ചു. തക്കാളി,വെണ്ട, കോളി ഫ്‌ളവർ, വഴുതനങ്ങ, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്തത്. വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിലുള്ള കാർഷിക ക്ലബ്ബാണ് പച്ചക്കറിത്തോട്ടത്തിന്റെ പരിപാലനം നിർവഹിക്കുന്നത്. അദ്ധ്യാപകനായ മജോ ജോസഫിനാണ് മേൽനോട്ടച്ചുമതല. കൊല്ലപ്പള്ളി കൃഷി ഓഫീസ് വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇവിടെ നിന്ന് ലഭിച്ച പച്ചക്കറികൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള കറികൾക്കാണ് ഉപയോഗിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ടീന അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിറ്റിഫ്‌ളവർ, ജോണി എന്നിവർ പ്രസംഗിച്ചു.