ചെമ്മനത്തുകര : എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ വേൽപ്രതിഷ്ഠയുടെ 99-ാമത് വാർഷികവും മഹാകവി കുമാരനാശാന്റെ 96-ാമത് ചരമവാർഷികവും ഡോ.പി.പല്പുവിന്റെ 70-ാമത് ചരമവാർഷികവും റിപ്പബ്ലിക് ദിനാഘോഷവും പ്രതിമാസ പ്രാർത്ഥനാ സത്സംഗവും 26ന് 2 മണി മുതൽ അച്യുതൻ പേരയിലിന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ദീപക്.വി. അദ്ധ്യക്ഷത വഹിക്കും.