അടിമാലി: 5ാം മൈൽ ജനവാസ മേഖലയിൽ മാലിന്യം നിക്ഷേപിച്ച കേസിൽ മുന്നു പേരേ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം പള്ളുരുത്തി സുദിനത്തിൽ അസർത്ത് (23), പള്ളുരുത്തി പരുത്തിക്കൽ ആസിഫ് (32), തോപ്പുപടി പനയപ്പള്ളി കൊച്ചങ്ങാടി നഹാസ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജനുവരി മൂന്നിന് രാത്രി 11 മണിക്ക് വാളറ അഞ്ചാംമൈൽ ഭാഗത്ത് 54 കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ജനവാസ മേഖലയിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് അടിമാലി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൻമേൽ നടന്ന അന്വേഷണത്തിലാണ് പ്രതികളെയും വാഹനവും ഇന്നലെ കസ്റ്റഡിയിൽ എടുത്തത്.അടിമാലിയിലെ യീയറ്ററിൽ നിന്നാണ് കക്കൂസ് മാലിന്യം കയറ്റി കൊണ്ട് പോയത്.പഞ്ചായത്ത് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.പഞ്ചായത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.അടിമാലി സി.ഐ അനിൽ ജോർജിന്റെ നിർദ്ദേശാനുസരണം എസ്.ഐ മാരായ എസ്. ശിവലാൽ, സി.ആർ സന്തോഷ്, എസ്.സി.പി.ഒ ജോഷി മാത്യു, സി.പി.ഒ ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.പ്രതികളെ റിമാന്റ് ചെയ്തു.