കോട്ടയം: എസ്.എൻ.ഡി.പി യോഗം ശ്രീകണ്ഠമംഗലം ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും മകരച്ചതയ മഹോത്സവവും ഇന്ന് മുതൽ 27വരെ നടക്കും. ഇന്ന് പുലർച്ചെ 5.15ന് പള്ളിയുണർത്തൽ,​ നടതുറക്കൽ,​ നിർമാല്യ ദർശനം,​ അഭിഷേകം,​ മലർനിവേദ്യം. രാവിലെ ഏഴിന് കൊടിക്കയർ സമർപ്പണ ഘോഷയാത്ര നാണപ്പൻ ചിറ്റേട്ടിന്റെ വസതിയിൽ നിന്ന്. 8.30നും ഒമ്പതിനും മദ്ധ്യേ വടയാർ സുമോദ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് പഞ്ചകലശം,​ പഞ്ചഗവ്യപൂജ,​ അഭിഷേകം,​ ഉച്ചപൂജ,​ നടയടക്കൽ. വൈകിട്ട് 5.30ന് ദീപാരാധന,​ ദീപക്കാഴ്ച. 24 മുതൽ 26വരെ പതിവ് ചടങ്ങുകൾ. 27ന് രാവിലെ 10.30ന് കളഭാഭിഷേകം,​ ശതകലശാഭിഷേകം. വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര. ഏഴിന് ദീപാരാധന,​ ദീപക്കാഴ്ച,​ താലസമർപ്പണം,​ 9നും 9.30നും മദ്ധ്യേ കൊടിയിറക്ക്. ഒമ്പതിന് ഗാനമേള.