പാലാ : അഖിലേന്ത്യ കിസ്സാൻ സഭ പാലാ മണ്ഡലം സമ്മേളനം 24 ന് പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ വി.ജി മണികണ്ഠൻ നഗറിൽ നടക്കും. സംസ്ഥാന സെക്രട്ടറി മാത്യു വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.എസ് മാധവൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.എസ് അജയൻകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ല പ്രസിഡന്റ് അഡ്വ.പി.കെ.ചിത്രഭാനു, ജില്ല സെക്രട്ടറി ഇ. എൻ.ദാസപ്പൻ, സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ബാബു.കെ.ജോർജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.സണ്ണി ഡേവിഡ്, അഡ്വ.തോമസ് വി.റ്റി, പി.കെ.ഷാജകുമാർ, പയസ് രാമപുരം, സിബി ജോസഫ്, എൻ.സുരേന്ദ്രൻ, കെ.ബി അജേഷ് കുമാർ,കെ.ഋഷി രാജ്, കെ.ബി.സന്തോഷ്, പ്രിജിത് നാരായണൻ എന്നിവർ പ്രസംഗിക്കും. ആർ.വേണുഗോപാൽ സ്വാഗതവും, വി.ആർ.ശശികുമാർ നന്ദിയും പറയും.