അടിമാലി.: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. വെള്ളത്തൂവൽ കുത്തുപാറ എൽക്കുന്ന് ഇരുവേലിക്കുന്നേൽ സണ്ണിയുടെ മകൻ ആഷ് ബിൻ സണ്ണി (19)യാണ് മരിച്ചത്.അടിമാലി മാർ ബസോലിയസ് കോളെജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് വെള്ളത്തൂവൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം നടത്തി.മാതാവ്: ക്രിസ്റ്റീന. സഹോദരി.അജിന സണ്ണി