തോട്ടയ്ക്കാട്: എസ്.എൻ.ഡി.പി യോഗം 2987-ാം നമ്പർ തോട്ടയ്ക്കാട് തെക്ക് ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 25 മുതൽ 27 വരെ നടക്കും. 25ന് പുലർച്ചെ 5.30ന് പള്ളി ഉണർത്തൽ, 5.30ന് ഗണപതിഹോമം, 7.30ന് ശാഖാ പ്രസിഡന്റ് പി..കെ.ഗോപാലൻ പതാക ഉയർത്തും. 10ന് സ‌ർവൈശ്വര്യ പൂജയും ദിവ്യപ്രബോധനവും. 11.30ന് നട അടയ്ക്കൽ,​ വൈകിട്ട് 5ന് നടതുറക്കൽ,​ തുടർന്ന് പറവഴിപാട്,​ ദീപാരാധന,​ കുട്ടികളുടെ കലാപരിപാടികൾ. 26ന് പതിവ് ചടങ്ങുകൾ, രാത്രി 7.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 27ന് രാവിലെ 9.30ന് കലശപൂജ,​ 12.30ന് സമൂഹപ്രാർത്ഥന,​ വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര,​ 7ന് താലപ്പൊലി സമർപ്പണം,​ 7.30ന് നടക്കുന്ന പൊതുസമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ പി.എൻ.പ്രതാപൻ,​ തോട്ടയ്ക്കാട് ശാഖാ പ്രസിഡന്റ് കെ.ആർ.റജി,​ സൈബർസേന കേന്ദ്ര സമിതി അംഗം വിപിൻ എ.കേശവൻ,​ വനിതാ സംഘം പ്രസിഡന്റ് ഉഷ ബാബു എന്നിവർ സംസാരിക്കും. ശാഖാ പ്രസിഡന്റ് പി.കെ.ഗോപാലൻ സ്വാഗതവും സെക്രട്ടറി കെ.ജി.സലി നന്ദിയും പറയും.