കോട്ടയം: സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയത് നാഷണലിലെ നഴ്സായ ഏറ്റുമാനൂർ സ്വദേശിയ്‌ക്ക് കൊറോണ വൈറസ് ബാധയുള്ളതായി വിവരം. ഇതേ ആശുപത്രിയിലെ ഫിലിപ്പീൻ സ്വദേശിയായ നഴ്സിനാണ് ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഏറ്റുമാനൂർ സ്വദേശിയ്ക്ക് പടർന്നത്. എന്നാൽ ആശുപത്രി അധികൃതർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നില്ലെന്ന് മറ്റ് മലയാളി നഴ്സുമാർ ആരോപിച്ചു. ചികിത്സ ലഭ്യമായ സർക്കാർ ആശുപത്രിയിലേക്ക് രോഗിയെ മാറ്റാൻ തയാറാകുന്നില്ല. രോഗം വിവരം മറച്ചുവച്ചിരിക്കയാണെന്നും ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നഴ്സുമാർ പറഞ്ഞു.