പനമറ്റം : ദേശീയവായനശാലയുടെ 69-ാം വാർഷികാഘോഷം 25 ന് തുടങ്ങും. രാത്രി ഏഴിന് പൊതുസമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. 26 ന് റിപ്പബ്ലിക് ദിനാഘോഷം, 27 ന് രാത്രി 7ന് സാംസ്‌കാരിക സമ്മേളനത്തിൽ ഡോ.ഹരികുമാർ ചങ്ങമ്പുഴ മുഖ്യപ്രഭാഷണം നടത്തും. 8.30 ന് കെ.പി.എ.സിയുടെ നാടകം മുടിയനായ പുത്രൻ.