പൊൻകുന്നം : ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി പൊൻകുന്നം ആശാനിലയം സ്‌പെഷ്യൽ സ്‌കൂളിൽ 23 ന് രാവിലെ 10 ന് ഏകദിന ബോധവത്കരണ പരിപാടി നടത്തും. തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഫോർ ദി മെന്റലി ചലഞ്ചഡിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.