ചെറുവള്ളി : പോസ്റ്ററുകൾ പതിച്ചതിനെ ചൊല്ലി പടനിലത്ത് യൂത്ത്ഫ്രണ്ട്(എം), ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസം രാത്രി യൂത്ത്ഫ്രണ്ട് പതിച്ച പോസ്റ്ററിന് മുകളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പോസ്റ്ററൊട്ടിച്ചതാണ് സംഘർഷത്തിന് കാരണം. പരിക്കേറ്റ യൂത്ത്ഫ്രണ്ട്(എം) പ്രവർത്തകൻ സഞ്ജിത്തിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിമല, പാമ്പാടി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് പൊലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഇരുവിഭാഗം നേതാക്കളുമായി ഇന്നലെ മണിമല പൊലീസ് സ്റ്റേഷനിൽ ചർച്ച നടന്നു. യു.ഡി.എഫ് നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30 ന് ചെറുവള്ളി അമ്പലം ജംഗ്ഷനിൽ പ്രതിഷേധ യോഗം ചേരും.