വൈക്കം: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ ആസ്ഥാനമന്ദിര സമർപ്പണം വടകരയിൽ ഇന്ന് രാവിലെ 10ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മന്ദിരം ഉദ്ഘാടനം ചെയ്യും. വടകര നോർത്ത് ശാഖയുടെ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ
പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും. യൂണിയൻ പ്രസിഡന്റ് ഇ. ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു സ്വാഗതം പറയും. വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഗുരുദേവ ചിത്രം അനാഛാദനവും കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നിർവഹിക്കും. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ സംഘടനാ സന്ദേശം നൽകും. യോഗം കൗൺസിലർ പി.ടി. മന്മഥൻ ശ്രീനാരായണ പഠനകേന്ദ്രം ഉദ്ഘാടനവും എ.വി.അശോകൻ ശിവഗിരിമഠം കെ.ആർ.നാരായണന്റെ ചിത്രം അനാച്ഛാദനവും യോഗം കൗൺസിലർ സി.എം. ബാബു മുഖ്യ പ്രസംഗവും കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ മൈക്രോ ഫിനാൻസ് വായ്പാ വിതരണവും നടത്തും. എസ്.എൻ. എംപ്ലോയീസ് വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ മുഖ്യാതിഥിയായിരിക്കും. കണയന്നൂർ യൂണിയൻ കൺവീനർ പി.ഡി.ശ്യാംദാസ്, വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ, യോഗം അസി.സെക്രട്ടറിമാരായ പി.പി. സന്തോഷ്, എസ്. രവി, ശ്രീനാരായണ സൈബർ സേന സംസ്ഥാന പ്രസിഡന്റ് അനീഷ് പുല്ലുവേലിൽ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സുലഭ സജീവ്, യൂത്ത്മൂവ് മെന്റ് യൂണിയൻ സെക്രട്ടറി അച്ചു ഗോപി, എംപ്ലോയീസ് വെൽഫെയർ ഫോറം കൺവീനർ വി.കെ. രഘുവരൻ, വി.ആർ. അജിത്ത് കുമാർ, വടകര നോർത്ത് ശാഖാ പ്രസിഡന്റ് കെ.ആർ.ബിജു എന്നിവർ പ്രസംഗിക്കും. യോഗം ജനറൽ സെക്രട്ടറിയെ വെട്ടിക്കാട്ടുമുക്കിൽ എതിരേറ്റ് തുറന്ന വാഹനത്തിൽ ഘോഷയാത്രയായി സമ്മേളന സ്ഥലത്തേക്ക് ആനയിക്കും.