കോട്ടയം: ടി.കെ മാധവൻ സ്‌മാരക സ്വർണ മെഡൽ അഖില കേരള പ്രസംഗ മത്സരം ഫെബ്രുവരി 16 ന് രണ്ടു മുതൽ തിരുവാർപ്പിൽ നടക്കും. ടി.കെ മാധവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമരം, ഗാന്ധിജിയുടെ സന്ദർശന വാർഷികം എന്നിവയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വർണ മെഡലും, കാഷ് അവാർഡുകളും നൽകും. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സബ് ജൂനിയർ വിഭാഗത്തിലും, അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ജൂനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിരിയിരിക്കുന്നത്. സബ് ജൂനിയർ വിഭാഗത്തിന് മഹാത്മാഗാന്ധിയും, ജൂനിയർ വിഭാഗത്തിന് ടി.കെ മാധവനും കേരള നവോത്ഥാനവും എന്നതുമാണ് വിഷയം. സീനിയർ വിഭാഗത്തിൽ സ്ത്രീ സുരക്ഷയിൽ സമൂഹത്തിന്റെ പങ്ക് എന്നതുമാണ് വിഷയം. സമയം അഞ്ചു മിനിട്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർ ഫെബ്രുവരി ഒൻപതിന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ - 9048220533, 9446287813, 9447141716.