തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം മിഠായിക്കുന്ന് ശാഖയിൽ നടന്ന ആർ. ശങ്കർ അനുസ്മരണസമ്മേളനവും ശ്രീ നാരായണ സ്‌നേഹ സംഗമവും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖപ്രസിഡന്റ് സത്യൻ മലങ്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എൽ. രാജു മുഖ്യ പ്രസംഗം നടത്തി. രാധാമണി ലാലപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കൺവീനർ സുനിൽ മൂത്തേടത് സ്വാഗതം ആശംസിച്ചു. യോഗത്തിൽ മഹേഷ് വള്ളോംപറമ്പിൽ, ബാബു ഉഷസ്സ്, ഒ.കെ. ലാലപ്പൻ, രാജി ദേവരാജൻ, വത്സല സോമൻ, സ്മിത സന്തോഷ് ഹരികൃഷ്ണ എന്നിവർ പ്രസംഗിച്ചു. ഗുരുപൂജയ്ക്കും സമൂഹപ്രാർഥനയ്ക്കും ആര്യ ദേവരാജൻ, വർഷ സുനിൽ, ആദിത്യ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.