fire
കഴിഞ്ഞ ദിവസം അടിമാലിക്ക് സമീപം കാട്ടു തീ പടർന്നപ്പോൾ

അടിമാലി: വേനൽ കനത്തതോടെ പടർന്ന് പിടിക്കുന്ന കാട്ടു തീ പ്രതിരോധിക്കാനുള്ള നടപടികളുമായി വനംവകുപ്പ് രംഗത്തെത്തി. രണ്ട് മേഖലകളായി തിരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ മുമ്പോട്ട് പോകുന്നത്. ഇതിൽ കാട്ടു തീ ഉണ്ടാവാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ പുല്ലുകളും കരിയിലകളും നീക്കി. അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ കാട്ടു തീ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണതോതിൽ മുമ്പോട്ട് പോകുകയാണെന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം. വിജയൻ പറഞ്ഞു. വനംവകുപ്പിന് കീഴിലുള്ള ഫയർ ഗ്യാങ്, വനംവംരക്ഷണ സമിതി, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവയുമായെല്ലാം ചേർന്നായിരിക്കും പ്രതിരോധ പ്രവർത്തനങ്ങൾ. കാട്ടുതീ തടയുന്നത് സംബന്ധിച്ച് നാല് റേഞ്ചുകൾക്ക് കീഴിലും പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ പരിപാടികൾ നടത്തും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന കാട്ടു തീ അണയ്ക്കാൻ വേണ്ട പ്രതിരോധ ഉപകരണങ്ങൾ വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.