ചങ്ങനാശേരി: പായിപ്പാട് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ സപ്താഹ യജ്ഞം ഇന്ന് ആരംഭിക്കും. വൈകിട്ട് 6ന് തൃക്കൈക്കൊട്ട് സ്വാമിയാർ മഠം വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ ഭദ്രദീപം തെളിയിക്കും. ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. ഓങ്ങല്ലൂർ ഇല്ലം ശ്രീധരര് നീലകണ്ഠരര് ചടങ്ങിൽ പങ്കെടുക്കും. നാളെ മുതൽ 31 വരെ രാവിലെ 8ന് ഭാഗവത പാരായണം, 8 മുതൽ 9 വരെ പ്രഭാഷണം, 9.30 മുതൽ ഭാഗവത പാരായണം, 10.30 മുതൽ 12.30 വരെ പ്രഭാഷണം, ഒന്നു മുതൽ രണ്ട് വരെ പ്രസാദമൂട്ട്. 26ന് ഉച്ചയ്ക്ക് 12ന് യുവജന സംഗമം, അഡ്വ. എസ്. ജയസൂര്യൻ സംസാരിക്കും. 29ന് വൈകിട്ട് 5.30ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര. 31ന് ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്. ഫെബ്രുവരി 2ന് മകര ഭരണി പൊങ്കാല. രാവിലെ 7ന് പൊങ്കാല പൂജ, 8ന് ക്ഷേത്രം മേൽശാന്തി പ്രവീൺ നമ്പൂതിരി പ്രധാന പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും, 8.30ന് പ്രഭാഷണം-തിരുവഞ്ചൂർ വിപിനചന്ദ്രൻ, 10ന് പൊങ്കാല സമർപ്പണം, എഴുന്നള്ളത്ത്, വൈകിട്ട് 7.30ന് കളമെഴുത്തുംപാട്ടും.