കോട്ടയം: സ്വർണാഭരണങ്ങൾക്ക് കേന്ദ്രം അടുത്ത ജനുവരി 15 മുതൽ ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുക മാത്രമാണ് ചെയ്തതെന്നും ഉപഭോക്താവിന്റെ കൈവശമുള്ള പഴയ സ്വർണാഭരണങ്ങൾ വില്ക്കാൻ തടസമില്ലെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.
സ്വർണത്തിന് വിപണി മൂല്യം കിട്ടുകയും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. പഴയ സ്വർണം കൈയിലുള്ളവർ ആശങ്കപ്പെടേണ്ട. സമൂഹ മാദ്ധ്യമങ്ങളിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് ബി.ഐ.എസ് ഹാൾമാർക്കിംഗെന്ന് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി രാജൻ ജെതോപ്പിൽ, ട്രഷറർ പി.വി. തോമസ് എന്നിവർ പറഞ്ഞു.