വടക്കേക്കര: എസ്.എൻ.ഡി.പി യോഗം വടക്കേക്കര ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും മകരച്ചതയ മഹോത്സവവും 25,26,27 തീയതികളിൽ നടക്കും. നാളെ രാവിലെ 4.55ന് പ്രഭാതഭേരി, 5.5ന് നിർമ്മാല്യദർശനം, 5.45ന് അഷ്ടദ്രവ്യഗണപതിഹോമം, 6ന് ഉഷപൂജ, 6.30ന് വിശേഷാൽ മഹാഗുരുപൂജ, 7ന് ഗുരുദേവപാരായണം, 9ന് ഗുരുദേവ കീർത്തനാലാപനം. കുമരകം ഗോപാലൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ഇത്തിത്താനം വിഷ്ണു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 12ന് ആരാധന, ഉച്ചക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കൽ, 6ന് താലം എഴുന്നള്ളത്ത്, 6.45ന് ദീപാരാധന, 6.55ന് താലം അഭിഷേകം. 8ന് നടക്കുന്ന കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ സീരിയൽ നടൻ പ്രതീഷ് നന്ദനൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് പ്രവീൺ പുതുപ്പറമ്പ് അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി എസ്.ഐ ഷമീർ ഖാൻ മുഖ്യാതിഥിയാകും. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷിനെ സാഹിത്യകാരി ഷീല രാജൻ ആദരിക്കും. സിനി ആർട്ടിസ്റ്റ് ഹരിശങ്കർ മുഖ്യ ആശംസ. ഷീലാ രാജന് സോഫൈൻ പ്രൊപ്രൈറ്റർ സുധാകരൻ പുതുശേരി ഉപഹാരം സമർപ്പിക്കും. വനിതാ സംഘം സെക്രട്ടറി മഞ്ചു ശശി, ഷിനു ഷിബി എന്നിവർ പങ്കെടുക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. ശാഖാ സെക്രട്ടറി കെ.കെ സോമൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സുരേഷ് പുതുശേരി നന്ദിയും പറയും.
26ന് രാവിലെ 4.55ന് പ്രഭാതഭേരി, തുടർന്ന് പതിവ് പൂജകൾ, ഉച്ചക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് 3.30ന് നടക്കുന്ന മതസൗഹാർദ സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പ്രവീൺ പുതുപ്പറമ്പ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ സംഘടനാ സന്ദേശം നല്കും. പ്രസന്നൻ കുന്നുംപുറം, അജി എസ്. പാലാത്ര, ബാലകൃഷ്ണൻ നമ്പൂതിരി, രാജേഷ്, സുനിൽ കുമാർ, വിജയാ ബിജു, മനോജ് ഗുരുകുലം, സി.ജി സുനിൽ, റോസമ്മ, തുളസി, രജി സാബു, സുഷമ സോമൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.കെ. സോമൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സുരേഷ് പുതുശേരി നന്ദിയും പറയും. വൈകിട്ട് 5ന് നടതുറക്കൽ, 5.45ന് താലം എഴുന്നള്ളത്ത്, വൈകിട്ട് 6.45ന് ദീപാരാധന, 6.55ന് താലം അഭിഷേകം, 7.30ന് ഗുരുദേവ സംഗീതാർച്ചന. പ്രതിഷ്ഠാദിനമായ 27ന് രാവിലെ 4.55ന് പ്രഭാതഭേരി, തുടർന്ന് പതിവു പൂജകൾ, 9ന് ഗുരുദേവ ഭാഗവത പാരായണം, 9ന് ചതയപ്രാർത്ഥന, 10ന് പഞ്ചവിംശതി കലശപൂജ, 11ന് പ്രഭാഷണം, 12ന് ഇളനീർ തീർത്ഥാടനം, 12.30ന് ഇളനീർ അഭിഷേകം, ഉച്ചക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4.45ന് നടതുറക്കൽ, 6ന് താലപ്പൊലി ഘോഷയാത്ര, തുടർന്ന് ദീപാരാധന, 10.5ന് കൊടിയിറക്ക്.