ചങ്ങനാശേരി: വാഴപ്പള്ളി വേഴയ്ക്കാട്ട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മകര രോഹിണി മഹോത്സവവും ശ്രീമദ് ഭാഗവത അഷ്ടാദശ സപ്താഹയജ്ഞവും 26 മുതൽ ഫെബ്രുവരി 4 വരെ നടക്കും. വെൺമണി പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഫെബ്രുവരി 4ന് പ്രതിഷ്ഠാദിനം. 26ന് രാവിലെ 6 മണിക്ക് സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരി ആചാര്യനായി പ്രത്യക്ഷ മഹാഗണപതിഹോമം. 7ന് ശ്രീമന്നാരായണീയ യജ്ഞം. വൈകിട്ട് 5ന് വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ നിന്നു വിഗ്രഹഘോഷയാത്ര. 6.30ന് ഭദ്രദീപപ്രതിഷ്ഠ. തുടർന്ന് യജ്ഞാചാര്യൻ വെൺമണി പരമേശ്വരൻ നമ്പൂതിരിയുടെ മാഹാത്മ്യപ്രഭാഷണം. തുടർന്നുള്ള ദിവസങ്ങളിൽ വിഷ്ണു സഹസ്രനാമം, സമൂഹാർച്ചന, പ്രഭാഷണം, ഉച്ചയ്ക്ക് അന്നദാനം എന്നിവ നടക്കും. 29ന് 6.45ന് വിദ്യാഗോപാല മന്ത്രാർച്ചന. 30ന് ശ്രീകൃഷ്ണാവതാര പാരായണം. 12.30ന് അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദി. വൈകിട്ട് 6.45ന് ദേവിക സഞ്ജയ്യുടെ സംഗീതസദസ്. 31ന് 5മണിക്ക് വായ്പൂര് മഹാദേവക്ഷേത്രത്തിൽ നിന്നും രുഗ്മിണി സ്വയംവര ഘോഷയാത്ര. 6.40ന് പള്ളിക്കൽ ശ്രീഹരിയുടെ സനാതന സാംസ്‌കാരിക പാരമ്പര്യപ്രഭാഷണം. ഫെബ്രുവരി 1ന് 6.40ന് വെൺമണി പരമേശ്വരൻ നമ്പൂതിരിയുടെ പ്രഭാഷണം. രണ്ടിന് രാവിലെ 10.20ന് അവഭൃഥസ്‌നാനം, പ്രഭാഷണം. ഉച്ചയ്ക്ക് കോട്ടയം വൈഷ്ണവം ഭജൻസിന്റെ നാമസങ്കീർത്തനം. തുടർന്ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.45ന് കുമാരി ഗായത്രിയുടെ സംഗീതസദസ്. മൂന്നിന് രാവിലെ 7 മുതൽ അയ്യപ്പധർമ്മവിചാരം, ആചാര്യൻ ശബരിനാഥ് ദേവപ്രിയ. വൈകിട്ട് 6.15ന് ശാസ്താക്ഷേത്രത്തിൽ പൂമൂടൽ, 6.50ന് ഡോ. വി.കെ. രാധാകൃഷ്ണന്റെ പ്രഭാഷണം.
പ്രതിഷ്ഠാദിനമായ നാലിന് ക്ഷേത്രം തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ഇടമന ഇല്ലം ജി. കേശവൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നവകാഭിഷേകം, അഷ്ടാഭിഷേകം കളഭാഭിഷേകം, ശ്രീഭൂതബലി. ഉച്ചയ്ക്ക് 12.45ന് മകരരോഹിണി സദ്യ, 6.45ന് സംഗീതസദസ്, അവതരണം എൻ.യു. സഞ്ജയ് ശിവ. ഏഴിന് വൈകിട്ട് പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ആരംഭം, വിപുലമായ സ്വീകരണം.