mg-university-info
mg university info

പ്രാക്ടിക്കൽ

നാലാം വർഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ 29 വരെ ചെറുവാണ്ടൂർ ഡി.പി.എസിൽ (സീപാസ്) നടക്കും.

പരീക്ഷ ഫലം

ഒന്നാം സെമസ്റ്റർ എം.എ. ഭരതനാട്യം പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. 2012 ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർത്ഥികൾ നേരിട്ടും 2012ന് ശേഷമുള്ളവർ ഓൺലൈനിലൂടെയുമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം വെബ്‌സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ ലിങ്കിൽ.

സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ), ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ), തിയേറ്റർ ആർട്‌സ് (ഫൈൻ ആർട്‌സ്) സി.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റിഹാബിലിറ്റേഷൻ സയൻസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.